രണ്ടാമതും മൂന്നാമതും ഉള്ള വാർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാർത്താ ചാനൽ.
തിരുവനന്തപുരം: പ്രേക്ഷകരുടെ എറ്റവും വിശ്വസ്ത വാർത്താ ചാനൽ ഏതെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് എന്നു തന്നെ ഉത്തരം. ഇന്ന് പുറത്തുവന്ന 31ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങിൽ 96 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുന്നു. രണ്ടാമതും മൂന്നാമതും ഉള്ള വാർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാർത്താ ചാനൽ.
റേറ്റിങ് കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 79 പോയിന്റാണുള്ളത്. 71 പോയിന്റുള്ള 24 ന്യൂസാണ് മൂന്നാം സ്ഥാനത്ത്. മാതൃഭൂമി ന്യൂസ് (42), മനോരമ ന്യൂസ്(37), ന്യൂസ് മലയാളം (27) എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ. നഗര ഗ്രാമ വ്യത്യസമില്ലാതെ ഏതു സമയത്തും പ്രായ ഭേദമില്ലാതെ മലയാളികൾ വാർത്തകൾ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാർക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്നു.
മലയാളിക്ക് ആധികാരിക വാർത്തകൾക്ക് ഏതു ചാനൽ കാണണം എന്നതിൽ ഒരു സംശയവും ഉണ്ടായില്ല. കാൽ നൂറ്റാണ്ട് പിന്നിട്ട മലയാളിയുടെ വാർത്താശീലം മാറ്റമില്ലാതെ തുടരുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള മലയാളിയുടെ വിശ്വാസത്തിന് പ്രായവ്യത്യാസമോ സ്ത്രീപുരുഷ ഭേദമോ ഇല്ല. എല്ലാ പ്രായ വിഭാഗങ്ങളിലും, ആൺ പെൺ വിഭാഗങ്ങളിലും, നഗര ഗ്രാമ മേഖലകളിലും മലയാളിക്ക് വാർത്തയെന്നാൽ ഏഷ്യാനെറ്റ് ന്യൂസ് തന്നെ. പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാൻ കൃത്യതയും വ്യക്തതയുള്ള വാര്‍ത്താ അനുഭവം നൽകി 'നേരോടെ നിര്‍ഭയം നിരന്തരം' തുടരാൻ ഏഷ്യാനെറ്റ് ന്യൂസ് പ്രതിജ്ഞാബദ്ധമായിരിക്കും.



