തമിഴ്നാട്ടിലെ ഗ്രാമങ്ങളിലെ ആർത്തവ വിവേചനത്തെ കുറിച്ചുള്ള റിപ്പോർട്ടിനാണ് മനു ശങ്കറിനെ പുരസ്കാരത്തിന് അർഹനാക്കിയത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2019 ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് മൂന്ന് പുരസ്കാരങ്ങളാണുള്ളത്. മികച്ച റിപ്പോർട്ടർക്കുള്ള പ്രത്യേക പരാമർശം ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ മനു ശങ്കറിന് ലഭിച്ചു. തമിഴ്നാട് ഗ്രാമങ്ങളിലെ ആർത്തവ വിവേചനത്തെ കുറിച്ചുള്ള വാർത്തയ്ക്കാണ് പുരസ്കാരം. 

മികച്ച റിപ്പോർട്ടർക്കുള്ള പ്രത്യേക ജൂറി അവാർ‍ഡ് ഏഷ്യാനെറ്റ് ന്യൂസ് സബ് എഡിറ്റർ റിനി രവീന്ദ്രനാണ്. മരണക്കിണറിലെ ബൈക്ക് യാത്രക്കാരിയെ കുറിച്ചുള്ള റിപ്പോർട്ടിനാണ് പുരസ്കാരം. ഈ വാർത്ത എഡിറ്റ് ചെയ്ത ഷഫീഖ് ഖാനാണ് മികച്ച ടിവി എഡിറ്റിങ്ങിനുള്ള അവാർ‍ഡ്.

YouTube video player

വാർത്ത അവതാരകയ്ക്കുള്ള അവാർഡ് സുജയ പാർവ്വതിക്കാണ്. അച്ചടി മാധ്യമത്തിൽ ജനറൽ റിപ്പോർട്ടിങ്ങിനുള്ള അവാർഡ് മാതൃഭൂമിയിലെ അനു എബ്രഹാമിനും വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള അവാർഡ് മലയാള മനോരമയിലെ എസ്.വി രാജേഷിനും ലഭിച്ചു. മികച്ച കാർട്ടൂണിസ്റ്റായി കേരള കൗമുദിയിലെ ടി.കെ സുജിത്തും ഫോട്ടോഗ്രാഫറായി ജനയുഗത്തിലെ വിഎൻ കൃഷ്ണപ്രകാശും തെരഞ്ഞെടുക്കപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona