Asianet News MalayalamAsianet News Malayalam

ആറാമത് ടിഎൻജി പുരസ്കാരം കേരളത്തിന്‍റെ മുഖശ്രീയായ കുടുംബശ്രീക്ക്; ഇന്ന് സമ്മാനിക്കും

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററ് ഇൻ ചീഫായിരുന്ന ടി എൻ ഗോപകുമാറിന്‍റെ സ്മരണാർത്ഥം ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരമാണ് ഇത്തവണ 25ആം വയസ്സിലേക്ക് കടക്കുന്ന കുടുംബശ്രീക്ക് സമ്മാനിക്കുന്നത്.

asianet news tng award 2023 presentation to kudumbashree today nbu
Author
First Published Feb 4, 2023, 6:50 AM IST

തൃശൂര്‍: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആറാമത് ടിഎൻജി പുരസ്കാരം ഇന്ന് തൃശൂരിൽ കുടുംബശ്രീക്ക് സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി ആകുന്ന ചടങ്ങിൽ, നർത്തകിയും സാമൂഹിക പ്രവർത്തകയുമായ മല്ലികാ സാരാഭായ് പുരസ്കാരം നൽകും.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററ് ഇൻ ചീഫായിരുന്ന ടി എൻ ഗോപകുമാറിന്‍റെ സ്മരണാർത്ഥം ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരമാണ് ഇത്തവണ 25ആം വയസ്സിലേക്ക് കടക്കുന്ന കുടുംബശ്രീക്ക് സമ്മാനിക്കുന്നത്. സ്ത്രീകളുടെ സ്വയം പര്യാപ്തതയ്ക്കും ശാക്തീകരണത്തിനും നൽകിയ സംഭാവനങ്ങൾ പരിഗണിച്ചാണ് അംഗീകാരം. 2 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം വൈകീട്ട് അഞ്ച് മണിക്ക് സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ കൈമാറും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആ‍ർ ബിന്ദു മുഖ്യാതിഥി ആകുന്ന ചടങ്ങിൽ നർ‍ത്തകിയും സാമൂഹിക പ്രവർത്തകയുമായ മല്ലികാ സാരാഭായ് പുരസ്കാരം കുടുംബശ്രീക്ക് സമ്മാനിക്കും. 

കേരളത്തിലെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളെ പ്രതിനീധീകരിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐഎഎസ് പുരസ്കാരം ഏറ്റുവാങ്ങും. മനുഷ്യ ജീവിതത്തിന്‍റെ ദുരവസ്ഥകൾ, സന്തോഷങ്ങൾ , കൗതുകങ്ങൾ എല്ലാം കണ്ണാടിയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുവച്ച ടി എൻ ജിയുടെ ജീവിതം പറയുന്ന ഡോക്യുമെന്‍ററിയും ചടങ്ങിൽ പ്രദർശിപ്പിക്കും. എല്ലാവരെയും ഏഷ്യാനെറ്റ് കുടുബത്തിന്റെ പേരിൽ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios