രതിവിധി മജ്ജ മാറ്റിവയ്കൽ. ചേച്ചിയുടെ മജ്ജ യോജിച്ചതാണെന്ന് കണ്ടെത്തിയെങ്കിലും ഭാരിച്ച ചികിത്സ ചെലവിന് വഴിയെന്തെന്ന് കൂലിപ്പണിക്കാരയ അച്ഛനുമമ്മയ്ക്കും അറിയില്ല. 

കോഴിക്കോട്: ഗുരുതര രോഗംബാധിച്ച മകളുടെ ചികിത്സാച്ചെലവിന് വേണ്ട പണംകണ്ടെന്നാവാതെ പകച്ചുനിൽക്കുകയാണ് കോഴിക്കോട്ടെ കൂലിപ്പണിക്കാരായ മാതാപിതാക്കൾ. കോഴിക്കോട് പൂളക്കടവ് സ്വദേശിയായ 12കാരി ആതിര യാണ് അസ്ഥി മജ്ജയെബാധിക്കുന്ന പ്യുവർ റെഡ്സെൽ അപ്ലീഷ്യ എന്ന മാരക രോഗത്തിനുളള ചികിത്സച്ചെലവിനായി സുമനസ്സുകളുടെ കാരുണ്യം തേടുന്നത്

ലോക് ഡൗണിന് ശേഷം സ്കൂൾ തുറന്നപ്പോൾ പഠിച്ച് മുന്നേറണമെന്നും, കൂട്ടുകാരോടൊപ്പം ഓടിച്ചാടി നടക്കണമെന്നുമുണ്ട് ആതിരയ്ക്. എന്നാൽ ശരീരത്തെ കാർന്നുതിന്നുന്ന വേദന കാരണം എല്ലാം ഇങ്ങിനെ ദൂരെ നിന്ന് കാണാനേ ഈ കുഞ്ഞിനാകൂ. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആതിര മോളെ ഒരു വയറു വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ബയോപ്സി ചെയ്തെങ്കിലും രോഗം കണ്ടെത്താനാവാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അസ്മഥി മജ്ജ യെ ബാധിക്കുന്ന പ്യുവർ റെഡ് സെൽ അപ്ളീഷ്യയാണ് രോഗമെന്ന് കണ്ടെത്തി. പ്രതിവിധി മജ്ജ മാറ്റിവയ്കൽ. ചേച്ചിയുടെ മജ്ജ യോജിച്ചതാണെന്ന് കണ്ടെത്തിയെങ്കിലും ഭാരിച്ച ചികിത്സ ചെലവിന് വഴിയെന്തെന്ന് കൂലിപ്പണിക്കാരയ അച്ഛനുമമ്മയ്ക്കും അറിയില്ല.

നിലവിലെ ചികിത്സയ്ക്കും ദിവസുമുളള അവശ്യമരുന്നുകൾക്കും വേണ്ട പണം കണ്ടെത്താൻ തന്നെ പാടുപെടുകയാണ് ആതിരയുടെ അച്ഛനുമമ്മയും. ചികിത്സക്കായി നാട്ടുകാരുടെ കൂട്ടായമ സഹായധന സമാഹരണം തുടങ്ങിയെങ്കിലും, കൂടുതലാളുകളുടെ കൈത്താങ്ങാണിവരുടെ ആവശ്യം

Athiramol Chikilsa sahaya Committee

Canera Bank , Vellimadukunnu branch

A/C No: 110021196357

IFSC :CNRB0000839

google pay number - 7736994915

contact number - Renju - 9847440054