തണ്ണിത്തോട്ട്: പത്തനംതിട്ട തണ്ണിത്തോട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം. മുഖ്യമന്ത്രിക്ക് പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെയാണ് വീടിന് നേരെ കല്ലേറുണ്ടായത്. കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍  കഴിയുകയാണ്. 

ഇതിന് പിന്നാലെ ക്വാറന്‍റൈനില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നെന്ന വ്യാജ പ്രചാരണം പ്രദേശത്തെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്യുകയും പിന്നാലെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയുമായിരുന്നു.

ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന് നേരെ ഒരുസംഘം ആളുകള്‍ കല്ലെറിഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.