Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയിൽ പൊലീസ് അതിക്രമം; ഊരുമൂപ്പനെയും മകനെയും പിടികൂടി

മുരുകന്‍റെ പതിനേഴുവയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചു. സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായി പരാതി...

Attapadi police arrest Urumooppan and his son
Author
Palakkad, First Published Aug 8, 2021, 2:24 PM IST

പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. അട്ടപ്പാടിയിലെ ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി.

മുരുകന്‍റെ പതിനേഴുവയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചു. സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായി പരാതി. ആദിവാസി സംഘടനകള്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിക്കുകയാണ്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരണം.

അതേസമയം ആദിവാസി നേതാവ് മുരുകൻ്റെ അതിക്രമ ദൃശ്യങ്ങളും പുറത്തു വന്നു. മുരുകൻ്റെ അതിക്രമത്തിൽ പരിക്കേറ്റ അയൽവാസി കറുതാ ചലത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മുരുകനെതിരെ അഗളി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്ന് മുരുകനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സ്ത്രീകൾ അടക്കമുള്ള വർക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായത്.

Follow Us:
Download App:
  • android
  • ios