പാലക്കാട്: അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ മോഴ ആന ചരിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആനക്ക് ചികിത്സ തുടങ്ങിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. മരുന്ന് നൽകിയ ശേഷം തമിഴ്‌നാട്ടിലേക്ക് പോയ ആന നാല് ദിവസം മുൻപാണ് അട്ടപ്പാടി വനമേഖലയിൽ എത്തിയത്. പരിക്കേറ്റ മൂന്ന് ആഴ്ചയിലേറെ കഴിഞ്ഞ ആനക്ക് തീറ്റ എടുക്കാനാവാതെ അവശ നിലയിലായിരുന്നു

ഷോളയൂറിന് സമീപം മരപ്പാലത്താണ് ആന കിടക്കുന്നത്. മൃഗ ഡോക്ടർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആനയുടെ ജഡം സംസ്കരിക്കും.