സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. മരിച്ചവരുടെ പേരുകള്‍ ലഘുലേഖയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

പാലക്കാട്: അട്ടപ്പാടിക്ക് സമീപം മേലേ മഞ്ചിക്കണ്ടിയില്‍ നാല് പേര്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെതിരെ മാവോയിസ്റ്റ് ലഘുലേഖ. മാവോയിസ്റ്റ് വേട്ടക്കെതിരെ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് ലഘുലേഖ ആഹ്വാനം ചെയ്യുന്നു. മാവോയിസ്റ്റ് വേട്ടയില്‍ സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണെന്നും ലഘുലേഖയിലുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. മരിച്ചവരുടെ പേരുകള്‍ ലഘുലേഖയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ആദിവാസി മേഖലകളിലാണ് ലഘുലേഖ പ്രചരിക്കുന്നത്.

അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് ഇനിയും തിരിച്ചറിയാനായിട്ടില്ല. മരിച്ച മണിവാസകത്തിന്‍റെ മൃതദേഹം മാത്രമാണിപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. മൃതദേഹത്തില്‍ കണ്ണുകളില്ലെന്നും പരസ്പരമുള്ള വെടിവെപ്പിലല്ല മണിവാസകം കൊല്ലപ്പെട്ടതെന്നും മൃതദേഹം കണ്ട ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിലുള്ള അനിശ്ചിതത്വം തീര്‍ക്കാന്‍ മാവോയിസ്റ്റ് സംഘടനകളും സര്‍ക്കാരും തയ്യാറാകണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 

Read Also: 'മരിച്ച മാവോയിസ്റ്റുകൾ ആരെന്നെങ്കിലും അറിയാമോ?' സർക്കാരിന് എതിരെ മനുഷ്യാവകാശ പ്രവർത്തകർ