Asianet News MalayalamAsianet News Malayalam

കടുത്ത ജലക്ഷാമം: ആടുകളെപ്പോലും പോറ്റാനാവാതെ അട്ടപ്പാടിവാസികൾ

അട്ടപ്പാടി ബ്ലാക്ക് എന്ന പ്രത്യേക ഇനം ആടുകൾക്ക് കടുത്ത ചൂടിനെ തരണം ചെയ്യുവാൻ കഴിയും. ഇവയ്ക്ക് രോഗ പ്രതിരോധ ശേഷിയും കൂടുതലാണ്. ചൂടിനെ പ്രതിരോധിക്കാനുളള കഴിവുണ്ടെങ്കിലും,  നിലവിലെ കാലാവസ്ഥ ഇവയെയും പ്രതികൂലമായി ബാധിക്കുന്നു

attappadi tribes can't afford a livelihood because of the shortage of water
Author
Attappadi, First Published Mar 2, 2019, 10:33 AM IST

അട്ടപ്പാടി: ജലക്ഷാമം കാരണം ഉപജീവനമാർഗമായ ആടുവളർത്തൽ മുന്നോട്ട് കൊണ്ട് പോകാനാകാതെ അട്ടപ്പാടിയിലെ ആദിവാസികൾ. അട്ടപ്പാടിയിലെ തനത് ആട് ഇനമാണ് അട്ടപ്പാടി ബ്ലാക്ക് എന്ന വർഗ്ഗം. മാംസാവശ്യത്തിനാണ് ഇവയെ പ്രധാനമായും വളർത്തുക. ജലക്ഷാമം രൂക്ഷമായതോടെ, ഇവയുടെ പരിപാലനം ക്ലേശകരമാകുന്നെന്നാണ്  ആദിവാസികൾ പറയുന്നത്. 

അട്ടപ്പാടിയിലെ ആദിവാസികളുടെ  പ്രധാന ഉപജീവന മാർഗങ്ങളിൽ ഒന്നാണ് ആടു വളർത്തൽ.  ഇവർ പരിപാലിക്കുന്ന അട്ടപ്പാടി ബ്ലാക്ക് എന്ന പ്രത്യേക ഇനം ആടുകൾക്ക് കടുത്ത ചൂടിനെ തരണം ചെയ്യുവാൻ കഴിയും. ഇവയ്ക്ക് രോഗ പ്രതിരോധ ശേഷിയും കൂടുതലാണ്. ചൂടിനെ പ്രതിരോധിക്കാനുളള കഴിവുണ്ടെങ്കിലും,  നിലവിലെ കാലാവസ്ഥ പ്രതികൂലമെന്നാണ് ആദിവാസികൾ പറയുന്നത്. മിക്ക ഊരുകളിലെയും പ്രധാന പ്രശ്നമായ ജലക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നു. 

ഇവയുടെ പാലിനും,  മാംസത്തിനും ഔഷധ ഗുണമുണ്ടെന്ന് പറയപ്പെടുന്നു. താരതമ്യേന പാല് കുറവായ ഇത്തരം ആടുകളെ പ്രധാനമായും മാംസാവശ്യത്തിനാണ് വളർത്തുന്നത്. അട്ടപ്പാടി ബ്ലാക്കിന്‍റെ പ്രത്യേകതയായ നീളമുള്ള കാലുകളുമായി  മലഞ്ചെരുവുകളിൽ ഓടി നടന്ന് മേയുന്ന ഈ ആടുകൾ ആദിവാസികളുടെ പ്രതീക്ഷകൾക്ക് കൂടിയാണ് വേഗം പകരുന്നത്.

Follow Us:
Download App:
  • android
  • ios