Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്‍റ്റുമോര്‍ട്ടം ഇന്ന്

കാർത്തി, ശ്രീമതി, സുരേഷ്, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ഇന്നും തണ്ടർബോൾട്ട് തിരച്ചിൽ തുടരും. 

autopsy of deceased maoist will be done today
Author
Palakkad, First Published Oct 30, 2019, 6:21 AM IST

പാലക്കാട്: അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്‍റ്റുമോര്‍ട്ടം ഇന്ന് ഇന്ന് തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. കാർത്തി, ശ്രീമതി, സുരേഷ്, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ഇന്നും തണ്ടർബോൾട്ട് തിരച്ചിൽ തുടരും. 

മഞ്ജി കണ്ടി വനത്തിലാണ് രക്ഷപ്പെട്ട മാവോയിസ്റ്റുകൾ ഉള്ളതെന്നാണ് സൂചന. ഇന്നലെ മഞ്ജി കണ്ടി വനമേഖലയിൽ നടന്ന തെരച്ചിലിൽ ഒരു എകെ 47 ഉൾപ്പെടെ ആറ് തോക്കുകൾ കണ്ടെടുത്തിരുന്നു. കാടിനകത്ത് മാവോയിസ്റ്റുകൾ തങ്ങാൻ ഉപയോഗിച്ചിരുന്ന ഷെഡ്ഡും സാധനങ്ങളും തണ്ടർബോൾട്ട് കണ്ടെത്തി. ഏറ്റുമുട്ടൽ നടന്ന പരിസരത്ത് മൂന്നുപേർ പേർ ഇപ്പോഴും ഉണ്ടെന്നാണ് സൂചന.

അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവച്ച്കൊന്ന സംഭവത്തിൽ സർക്കാർ ജനകീയ അന്വേഷണം നേരിടണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിക്കാൻ മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും അനുവദിക്കണം, ഭരണകൂടത്തെ എതിർക്കുന്നവരെ കൊന്ന് തീർക്കുന്ന നയമാണ് സർക്കാരിന്‍റേതെന്നും ഗ്രോ വാസു കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios