സാമൂഹിക സേവനം നടത്താൻ രാഷ്ട്രീയ പ്രവ‍ർത്തനത്തിൻ്റെ ആവശ്യമില്ല. സിപിഎം, കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ് ഒരു പാ‍ർട്ടിയിലേക്കും താൻ ഇനിയില്ല.

കൊൽക്കത്ത: രാഷ്ടീയ ജീവിതം അവസാനിപ്പിച്ചതായി മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ബബുൽ സുപ്രിയോ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എംപി സ്ഥാനം രാജിവയ്ക്കുമെന്നും ബബുൽ സുപ്രിയോ അറിയിച്ചിട്ടുണ്ട്. സാമൂഹിക സേവനം നടത്താൻ രാഷ്ട്രീയ പ്രവ‍ർത്തനത്തിൻ്റെ ആവശ്യമില്ല. സിപിഎം, കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ് ഒരു പാ‍ർട്ടിയിലേക്കും താൻ ഇനിയില്ല. ആരും തനിക്ക് പിന്നാലെ കൂടുകയും വേണ്ട. ബിജെപിക്ക് അകത്തെ വിഷയങ്ങളും പുനസംഘടനയുടെ ഭാ​ഗമായി കേന്ദ്രമന്ത്രിസഭയിൽ നിന്നും മാറ്റിയതുമാണ് ബബുൽ സുപ്രിയോയുടെ പ്രതിഷേധത്തിന് കാരണം എന്നാണ് സൂചന. രണ്ടാം മോദി സർക്കാരിൽ വ്യവസായ മന്ത്രാലയത്തിൻ്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു ബബുൽ സുപ്രിയോ രണ്ടാം മോദി സർക്കാരിൽ കഴിഞ്ഞ മാസം നടത്തിയ പുനസംഘടനയുടെ ഭാഗമായിട്ടാണ് ബബുൽ സുപ്രിയോ അടക്കം 12 പേരെ മാറ്റിയത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona