Asianet News MalayalamAsianet News Malayalam

മുസ്ലിം പേരുള്ള സംഘടനകളോ വ്യക്തികളോ ചെയ്യുന്ന മോശം പ്രവർത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ കെട്ടിവെക്കരുത്: സമസ്ത

ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ ഇസ്ലാമിന്‍റെ ആശയമല്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. സമസ്ത സംഘടിപ്പിച്ച ജിഹാദ് - വിമര്‍ശനവും യാഥാര്‍ത്ഥ്യവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

bad deeds done by organizations or individuals with Muslim names should not be blamed on Islam says Samastha
Author
Kozhikode, First Published Nov 6, 2021, 12:53 PM IST

കോഴിക്കോട്: മുസ്ലീം പേരുള്ള സംഘടനകളോ വ്യക്തകളോ ചെയ്യുന്ന മോശം പ്രവർത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുതെന്ന് സമസ്ത. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ ഇസ്ലാമിന്‍റെ ആശയമല്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. സമസ്ത സംഘടിപ്പിച്ച ജിഹാദ് - വിമര്‍ശനവും യാഥാര്‍ത്ഥ്യവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേവലമായ ഭാഷാ അര്‍ത്ഥത്തില്‍  ഖുര്‍ആനെ വിവര്‍ത്തനം ചെയ്യുന്നവരാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സിഎസ്ഐ ബിഷപ്പ് റോയ്സ് മനോജ് വിക്ടര്‍, ഉമര്‍ ഫൈസി മുക്കം തുടങ്ങിയവര്‍ സംസാരിച്ചു. നേരത്തെ, നാർക്കോട്ടിക്ക് ജിഹാദ് വിഷയം കേരളത്തിൽ കത്തിനിൽക്കുമ്പോൾ ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു.

ഖുർആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തിനായി ആണ്. തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്. ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലർ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാൽ ഇതിന് മതപരമായ പിൻബലമില്ല.  ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല; ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായമെന്നും സമസ്ത

Follow Us:
Download App:
  • android
  • ios