തിരുവനന്തപുരം: വ‌ഞ്ചിയൂർ കോടതിയിൽ മജിസ്ടേറ്റ് ദീപാ മോഹനെ തടഞ്ഞുവെച്ച സംഭവത്തിൽ ബാർ കൗൺസിൽ ഭാരവാഹികൾ ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നേരിൽ കാണും. രാവിലെ ഒമ്പതരയ്ക്കാണ് കൂടിക്കാഴ്ച്ച. മജിസ്ട്രേറ്റ് നിലപാട് തിരുത്താൻ ഇടപെടണമെന്നാണ് ബാർ കൗൺസിലിന്‍റെ ആവശ്യം.

അഭിഭാഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിനോട് ആവശ്യപ്പെടും. മജിസ്ട്രേറ്റിനെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിയിൽ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് സംഭവത്തിൽ സ്വമേധയാ കേസ് എടുക്കാനുള്ള നടപടികളുമായി ഹൈക്കോടതി മുന്നോട്ട് പോകുന്നതിനിടെയാണ് ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിനെ നേരിൽ കാണാനെത്തുന്നത്.