Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വിദ്യാരംഭത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി

സംസ്ഥാനത്ത് വിദ്യാരംഭത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി വീടുകളിൽ തന്നെയാണ് പുസ്തകങ്ങളുടെ പൂജവെയ്പ്പും ആഘോഷങ്ങളും. തിങ്കളാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും.

beginning of  pooja ceremonies in the kerala
Author
Kerala, First Published Oct 24, 2020, 9:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാരംഭത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി വീടുകളിൽ തന്നെയാണ് പുസ്തകങ്ങളുടെ പൂജവെയ്പ്പും ആഘോഷങ്ങളും. തിങ്കളാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും.

ആഘോഷങ്ങളും ചടങ്ങുകളും ഇക്കുറി വീടുകളിൽ തന്നെയാണ് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കുട്ടികൾ ഭൂരിഭാഗവും ക്ഷേത്രസന്ദർശനം ഒഴിവാക്കി. വീട്ടിൽ തന്നെ പാഠപുസ്തകങ്ങൾ പൂജയ്ക്ക് വെച്ചു. നവരാത്രി ആഘോഷവിശേഷങ്ങളാണ് ഇപ്പോൾ ഓൺലൈൻ ക്ലാസ് ഗ്രൂപ്പുകളിൽ എങ്ങും.

സംഗീതാർച്ചനയും, ആചാരപരമായ ബൊമ്മക്കുലു ഒരുക്കിയും, മധുരം വിളമ്പിയും പത്ത് ദിവസമാണ് നവരാത്രി ചടങ്ങുകൾ.മഹാനവമി ദിവസമായ ഇന്ന് മുതൽ പുസ്തകങ്ങളും,പണി ആയുധങ്ങളും പൂജ വയ്ക്കുന്നു. 

വിദ്യയുടെയും,കലയുടെയും നല്ല തുടക്കത്തിനായി. വിജയദശമി ദിനത്തിൽ തിങ്കളാഴ്ചയാണ് വിദ്യാരംഭം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ക്ഷേത്രങ്ങളിൽ ഇക്കുറി വിദ്യാരംഭ ചടങ്ങുകൾ.ഇതിനായി പ്രത്യേകമാർഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറത്തിറക്കി.
 

Follow Us:
Download App:
  • android
  • ios