അതിരൂപതയുടെ ഭരണം കൈക്കലാക്കാന്‍ ലക്ഷ്യമാക്കിയാണ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ നീക്കങ്ങളെന്നാണ് വിശ്വാസികളുടെ ആരോപണം. വാര്‍ത്ത സമ്മേളനം പ്രശ്നങ്ങള്‍ വഷളാക്കിയെന്നും വിശ്വാസികള്‍ 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മാനത്തോടത്തിനു എതിരെ സഭയിലെ വിശ്വാസികൾ. വ്യാജരേഖ ആരോപണം മാര്‍ ജേക്കബ് മനത്തോടത്തിന്റെ നേതൃത്വത്തില്‍ കെട്ടിച്ചമച്ചതാണ്. അതിരൂപതയുടെ ഭരണം കൈക്കലാക്കാന്‍ ലക്ഷ്യമാക്കിയാണ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ നീക്കങ്ങളെന്നാണ് വിശ്വാസികളുടെ ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാര്‍ത്ത സമ്മേളനം പ്രശ്നങ്ങള്‍ വഷളാക്കിയെന്നും വിശ്വാസികള്‍ ആരോപിക്കുന്നു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി മാർ ജേക്കബ് മനത്തോടം ഉന്നയിക്കുന്ന ആരോപണങ്ങൾ മുഴുവൻ തെറ്റാണെന്നും വിശ്വാസികള്‍ പറഞ്ഞു. വ്യാജരേഖ കേസ് പൊലീസ് അട്ടിമറിക്കുകയാണെന്നും കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ രേഖകൾ വ്യാജമല്ലെന്നും ജേക്കബ് മനത്തോടത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.