Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ ക്യൂ ആപ്പ് ഇന്ന് എത്തിയേക്കും, ആപ്പെത്തിയാല്‍ മദ്യശാലകള്‍ നാളെ തുറക്കും

ഇന്ന് വൈകുന്നേരത്തിന് മുമ്പ് ഗൂഗിള്‍ നിന്നുള്ള അനുകൂല മറുപടിയാണ് ബെവ്ക്കോ പ്രതീക്ഷിക്കുന്നത്. വൈകുന്നേരത്തോടെ ആപ്പ് പൊതുജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ബുക്കിംഗിന് സൗകര്യമുണ്ടായാൽ നാളെ മദ്യശാലകള്‍ തുറക്കാനാണ് നീക്കം.

Bev queue app for online liquor sale may be released today
Author
Thiruvananthapuram, First Published May 26, 2020, 6:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈൻ  ക്യൂ ആപ്പ് ഇന്ന് തയ്യാറായേക്കും. പരിശോധനകള്‍ പൂർത്തിയാക്കിയ ശേഷം അന്തിമ അനുമതിക്കായി കമ്പനി ഗൂഗിളിനെ സമീപിച്ചു. ആപ്പ് തയ്യാറായാൽ നാളെ മദ്യശാലകള്‍ തുറക്കാനാണ് നീക്കം.

ഓണ്‍ലൈൻ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പ് തയ്യാറാക്കുന്നതിൽ അനിശ്ചിതം തുടരുകയായിരുന്നു. ഒരാഴ്ച മുമ്പ് കൊച്ചി ആസ്ഥാനമായ ഫെയർ കോഡ് കമ്പനി തയ്യാറാക്കിയ ആപ്പ് തെരഞ്ഞെടുത്തിരുന്നു. പക്ഷെ സർക്കാർ അംഗീകൃത ഏജൻസികള്‍ നടത്തിയ പരിശോധനയിൽ ആപ്പ് പരാജയപ്പെട്ടു. സുരക്ഷ ഏജൻസികള്‍ നിർദ്ദേശിച്ച ഏഴ് പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചിരിക്കുന്നത്. 

ഇന്ന് വൈകുന്നേരത്തിന് മുമ്പ് ഗൂഗിള്‍ നിന്നുള്ള അനുകൂല മറുപടിയാണ് ബെവ്ക്കോ പ്രതീക്ഷിക്കുന്നത്. വൈകുന്നേരത്തോടെ ആപ്പ് പൊതുജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ബുക്കിംഗിന് സൗകര്യമുണ്ടായാൽ നാളെ മദ്യശാലകള്‍ തുറക്കാനാണ് നീക്കം. മദ്യശാലകൾ തുറക്കുന്നത് പല തവണ മാറ്റിവെച്ചതിനാൽ അന്തിമതീരുമാനം എപ്പോഴെന്ന് ഔദ്യോഗികമായി പറയാൻ ബൈവ്കോ അധികൃതർ തയ്യാറാകുന്നില്ല.

Follow Us:
Download App:
  • android
  • ios