ഇന്നലെ മദ്യം വാങ്ങാനെത്തിയവർ  സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നിരുന്നത് വലിയ വിമർശനമുണ്ടാക്കിയിരുന്നു

തൃശൂർ: തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ തൃശൂർ പാലിയേക്കര ബവ്റിജസ് ഔട്ലെറ്റ് അടപ്പിച്ചു. പഞ്ചായത്തും സെക്ടറൽ മജിസട്രേറ്റും നോട്ടിസ് നൽകിയതിനെ തുടർന്നാണ് ഔട്ലെറ്റ് താൽക്കാലികമായി പൂട്ടിയത്. 

ഇന്നലെ മദ്യം വാങ്ങാനെത്തിയവർ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നിരുന്നത് വലിയ വിമർശനമുണ്ടാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും എക്സൈസും ഇടപ്പെട്ടില്ലെന്നും വിമർശനം ഉയർന്നിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona