തിരുവനന്തപുരം: ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ആലപ്പുഴ സ്വദേശിയായ അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് പരാതി നല്‍കിയത്. രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് പരാതിയില്‍ പറയുന്നു. പരാതി വിജിലന്‍സ് വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ബാര്‍ ഉടമയായ ബിജു രമേശ് മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ചത്.  കെഎം മാണിക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ മകന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു രമേശ് ആരോപിച്ചു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും ബിജു രമേശ് ആരോപണം ഉന്നയിച്ചു.