കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ അന്വേഷണവുമായി എൻഫോഴ്സ്മെന്റ്. സ്വർണ്ണക്കടത്ത്. ലഹരിമരുന്ന് കടത്ത് കേസുകളിൽ ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോ​ഗസ്ഥർ. ഇതിന്റെ ഭാ​ഗമായി ബം​ഗളൂരു നാർക്കോട്ടിക്സ് ബ്യൂറോയിൽ നിന്ന് എൻഫോഴ്സ്മെന്റ് വിവരങ്ങൾ തേടിയിട്ടുണ്ട്. 

ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി അടക്കം ലഭ്യമായ എല്ലാ തെളിവുകളും കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ബം​ഗളൂരു നാർക്കോട്ടിക്സ് ബ്യൂറോയ്ക്ക് കത്ത് നൽകി.  ഈ രേഖകള്‍ കൂടി ലഭ്യമായ ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

updating...