വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവ തൊഴിലായതിനാല്‍ വന്ന പണമാണ് അക്കൗണ്ടിലെത്തിയത്. ഇതുമുഴുവന്‍ തന്‍റെ വരുമാനമല്ലെന്നും ജാമ്യഹർജി പരിഗണിക്കവേ ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

ബം​ഗളൂരു: നിയമപ്രകാരമുള്ള ആദായ നികുതി താൻ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയില്‍ അറിയിച്ചു. വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവ തൊഴിലായതിനാല്‍ വന്ന പണമാണ് അക്കൗണ്ടിലെത്തിയത്. ഇതുമുഴുവന്‍ തന്‍റെ വരുമാനമല്ലെന്നും ജാമ്യഹർജി പരിഗണിക്കവേ ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഏഴ് വർഷത്തിനിടെ അഞ്ചര കോടിയോളം രൂപ ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയെന്നും, ഇതില്‍ മൂന്നര കോടി രൂപയ്ക്ക് ആദായ നികുതി അടച്ചിട്ടില്ലെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം ജാമ്യഹർജി വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. ഇത് പതിമൂന്നാം തവണയാണ് കേസ് ഹൈക്കോടതി പരിഗണിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona