കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സഹാചര്യത്തിലാണ് ബയോമെട്രിക് സംവിധാനം സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. 

തിരുവനന്തപുരം: ഇ പോസ് മെഷിന്‍ മുഖേനയുള്ള റേഷന്‍ വിതരണത്തിന് ബയോമെട്രിക് സംവിധാനം പുനസ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒടിപി വഴിയുള്ള റേഷന്‍ വിതരണത്തില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സഹാചര്യത്തിലാണ് ബയോമെട്രിക് സംവിധാനം സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. 

എന്നാല്‍ ഇതിനെതിരരെ റേഷന്‍ കട ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, അനുകൂല ഉത്തരവുണ്ടായില്ല. ബയോമെട്രിക് സംവിധാനം പുനസ്ഥാപിക്കുമ്പോള്‍, ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് സിവില്‍ സപ്ളൈസ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.