Asianet News MalayalamAsianet News Malayalam

വായിച്ച് രുചിക്കാം ഈ 'ബിരിയാണി'; അജിത്ത് കുമാറിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

'2017-ലെ കർക്കിടക വാവ് ദിവസം ബലിച്ചോറ് മടുത്തു, ബിരിയാണിയാണേൽ വരാമെന്ന്' തുടങ്ങുന്ന കവിതയുടെ പേരിൽ അജിത്ത് കുമാറിന് വിമർശനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നിരുന്നു. 

Biriyani Thinnunna Bali Kakkakal R Ajith Kumar's book released
Author
Kochi, First Published Sep 29, 2019, 5:57 PM IST

കൊച്ചി: ഹൈക്കു കവിതകളിലൂടെ പ്രശസ്തനായ ആർ അജിത്ത് കുമാറിന്‍റെ 'ബിരിയാണി തിന്നുന്ന ബലികാക്കകൾ' എന്ന പുസ്തകത്തിന്‍റെ പ്രകാശനം കൊച്ചിയിൽ നടന്നു. ചലച്ചിത്ര താരങ്ങളായ സിജോയ് വർ​ഗീസ്, നിരഞ്ജന അനൂപ്, സംവിധായകൻ അരുൺ ഗോപി തുടങ്ങിയവർ ചേർന്നാണ് മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്തത്. പ്രതീകാത്മകമായി പുസ്തകത്തോടൊപ്പം ബിരിയാണി പാക്കും ചടങ്ങിൽ വിതരണം ചെയ്തിരുന്നു.

'ബിരിയാണി തിന്നുന്ന ബലികാക്കൾ' എന്ന കവിത സമാഹരത്തിന്‍റെ തലകെട്ട് മാറ്റണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധം നടന്നിരുന്നു. '2017-ലെ കർക്കിടക വാവ് ദിവസം ബലിച്ചോറ് മടുത്തു, ബിരിയാണിയാണേൽ വരാമെന്ന്' തുടങ്ങുന്ന കവിതയുടെ പേരിൽ അജിത്ത് കുമാറിന് വിമർശനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നിരുന്നു.

സംസ്ക്കാരത്തെ അപമാനിക്കുന്ന തരത്തിലാണ് ഈ കവിതയെന്നായിരുന്നു പ്രധാന ആരോപണം. ആ അസഹിഷ്ണുതയ്ക്കെതിരായിട്ടുള്ള പ്രതിഷേധ ബലിയായിട്ടാണ് അജിത് കുമാറിന്‍റെ ഈ കവിതാ സമാഹാരം. ഒറ്റ വരിയിൽ ഇൻസ്റ്റഗ്രാം പേജിലെഴുതുന്ന അജിത് കുമാറിന്‍റെ കവിതകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാണ്.
 

Follow Us:
Download App:
  • android
  • ios