അറസ്റ്റിനെ പേടിച്ച് ആശുപത്രിയിൽ പോയി കിടക്കുന്നത് സിപിഎമ്മിൻ്റെ പൊതുസ്വഭാവമാണെന്നും ഇനിയും പല‍ർക്കും നെഞ്ച് വേദന വരാനിരിക്കുന്നതേയുള്ളൂവെന്നും എംടി രമേശ് പറഞ്ഞു.

കോഴിക്കോട്: കസ്റ്റംസ് ചോദ്യം ചെയ്യല്ലിന് ഹാജരാവൻ ആവശ്യപ്പെട്ടതിന് പിന്നാലെ എം.ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ സിപിഎമ്മിൻ്റെ തിരക്കഥയെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. അറസ്റ്റുണ്ടാകുമെന്ന ഭയമാണ് ശിവശങ്കറിന് ശാരീരിക അസ്വസ്ഥതയുണ്ടാവാൻ കാരണം. 

അറസ്റ്റിനെ പേടിച്ച് ആശുപത്രിയിൽ പോയി കിടക്കുന്നത് സിപിഎമ്മിൻ്റെ പൊതുസ്വഭാവമാണെന്നും ഇനിയും പല‍ർക്കും നെഞ്ച് വേദന വരാനിരിക്കുന്നതേയുള്ളൂവെന്നും എംടി രമേശ് പറഞ്ഞു. കേസ് നേ‍ർവഴിക്കാണ് പോകുന്നതെന്നതിൻ്റെ സൂചനയാണിതെന്നും എംടി രമേശ് പറഞ്ഞു. 

ഇന്നലെ വൈകിട്ടോടെയാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥ‍ർ എം.ശിവശങ്കറിൻ്റെ വീട്ടിൽ നേരിട്ടെത്തി അദ്ദേഹത്തോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ടത്. ഉ​ദ്യോ​ഗസ്ഥനൊപ്പം കാറിൽ പുറപ്പെട്ട ശിവശങ്കർ യാത്ര ആരംഭിച്ചതിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.