സംസ്ഥാനം ഇതിന്‍റെ മറവിൽ വിദേശ മദ്യം ഉൽപാദിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപി
പാലക്കാട്: എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് കേന്ദ്രം അനുമതി നൽകിയെന്ന വാദം തള്ളി ബി ജെ പി.ഒയാസിസിനെ കേന്ദ്രം ഷോർട്ട്ലിസ്റ്റ് ചെയ്തത് എഥനോൾ ഉൽപാദിപ്പിക്കാൻ മാത്രമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു സംസ്ഥാനം ഇതിന്‍റെ മറവിൽ വിദേശ മദ്യം ഉൽപാദിപ്പിക്കാനാണ് ശ്രമിക്കുന്നതെത്.വെള്ളം പ്രധാന അസംസ്കൃത വസ്തുവായ കമ്പനിക്ക് സംസ്ഥാനം എവിടുന്ന് വെള്ളം കൊടുക്കുമെന്ന് അദ്ദേഹം ചോദിച്ചു.സാധാരണക്കാർക്ക് കുടിവെള്ളം എത്തിക്കേണ്ട മന്ത്രി തന്നെ വെള്ളം ഊറ്റി വിദേശ മദ്യ കമ്പനിക്ക് കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്..എക്സൈസ് മന്ത്രി ഒയാസിസ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി മാറി .
തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാൽ മന്ത്രി രാജിവെക്കും വരെ ബിജെപി ജനകീയ പ്രക്ഷോഭം ആരംഭിക്കും.എലപ്പുള്ളി പഞ്ചായത്തിന്‍റെ റെ മൗനാനുവാദത്തോടെയാണ് പദ്ധതി നടപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും ബി ജെ പി ആരോപിച്ചു.സംസ്ഥാനത്തിന്‍റെ ഉറപ്പിൻമേലാണ് കേന്ദ്ര അനുമതിക്കായി ഒയാസിസ് കമ്പനി താൽപര്യപത്രം നൽകിയത്
സി പി എം തെരഞ്ഞെടുപ്പ് ഫണ്ടിംഗ് ഏജൻസിയായിരുന്നു ഒയാസിസ് കമ്പനിയെന്നും സി കൃഷ്ണകുമാർ പറഞ്ഞു
മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് എം ബി രാജേഷ്
