Asianet News MalayalamAsianet News Malayalam

കമൽ വര്‍ഗീയവാദി, അരുന്ധതി റോയി രാഷ്ട്രീയ മന്ഥര; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണൻ

"സെൻസസ് എടുക്കാൻ വരുമ്പോൾ കളവ് പറയാൻ പറഞ്ഞ അരുദ്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്ന് വിളിക്കണം. പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ സിനിമാക്കാർക്ക് നേതൃത്വം നൽകിയത് കമൽ എന്ന വർഗീയവാദി"

bjp leader b gopalakrishnan against Arundhati Roy and  Kamal
Author
Kottayam, First Published Dec 26, 2019, 1:43 PM IST

കോട്ടയം: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടി വരും എന്നതടക്കമുള്ള പരാമര്‍ശങ്ങളുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ.ലീഗ് നേതാക്കൾ മതഭീകരവാദികളെ കയറൂരി വിടുകയാണ്. കേരളത്തിൽ കാര്യങ്ങൾ കൈവിട്ട് പോയാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും ബി ഗോപാലകൃഷ്ണൻ കോട്ടയത്ത് പറഞ്ഞു. 

സെൻസസ് എടുക്കാൻ വരുമ്പോൾ കളവ് പറയാൻ ആഹ്വാനം ചെയ്ത അരുദ്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്ന് വിളിക്കണം. ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന പിണറായി വിജയന്‍റെ നിലപാടിനോടും രൂക്ഷമായ ഭാഷയിലാണ് ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചത്. പിണറായിയെകൊണ്ട് എൻപിആര്‍ ബിജെപി നടപ്പാക്കും. ഇല്ലെങ്കിൽ റേഷൻ കിട്ടില്ല. പിണറായിയേയും ചെന്നിത്തലയേയും ഡിറ്റൻഷൻ സെൻറുകളിലാക്കണമെന്നും ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 

പൗരത്വ ബില്ലിനെതിരെ സമരം നടത്തിയ സിനിമാക്കാർക്ക് നേതൃത്വം നൽകിയത് കമൽ എന്ന വർഗീയവാദിയാണെന്നും ബി ഗോപാലകൃഷ്ണൻ കോട്ടയത്ത് പറഞ്ഞു. ചലചിത്ര അക്കാദമി പ്രവർത്തിക്കുന്നത് മോദി കൊടുക്കുന്ന പണം കൊണ്ടാണ് എന്ന് ഓര്‍ക്കണം. 

കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പിണറായി വിജയൻ ഗൂഢാലോചന നടത്തി. വാഹനം നിർത്തിക്കൊടുത്ത ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. 

 

Follow Us:
Download App:
  • android
  • ios