പൊലീസ് പിന്തുടരുന്നത് ഇന്ത്യൻ പീനൽ കോഡല്ലെന്നും കമ്യൂണിസ്റ്റ് പീനൽ കോഡാണെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടു
തൃശ്ശൂർ: കൊടകര കേസ് പ്രതികൾക്ക് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്ത്. വിജയരാഘവന്‍റെ ഭാര്യ ബിന്ദുവിന്‍റെ പ്രചാരണത്തിൽ കൊടകര കേസിലെ പല പ്രതികളും പങ്കെടുത്തുവെന്ന് ഗോപാലകൃഷ്ണൻ ആരോപിച്ചു. ഹവാല പണമെന്ന് ആദ്യം പറഞ്ഞ വിജയരാഘവനെ പൊലീസ് ചോദ്യം ചെയ്യണം. ബിജെപിയുടെ പണമെങ്കിൽ പൊലീസ് തെളിവ് ഹാജരാക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.
പിണറായിയുടെ പോക്കറ്റ് ബേബികളായി അന്വേഷണ സംഘം അധപതിച്ചെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. പൊലീസ് പിന്തുടരുന്നത് ഇന്ത്യൻ പീനൽ കോഡല്ലെന്നും കമ്യൂണിസ്റ്റ് പീനൽ കോഡാണെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടു. കുഴൽപ്പണ കവർച്ചാ കേസാണോ,
പിണറായിയുടെ കുഴലൂത്ത് കേസാണോ ഇത്. ബി ജെ പി യോട് മര്യാദകേട് കാണിച്ചാൽ തിരിച്ചും അത് പ്രതീക്ഷിച്ചാൽ മതി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിജയരാഘവനെതിരെയും ബി ജെ പി നിയമ നടപടി സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
