തൃശ്ശൂര്‍: ചെമ്പുച്ചിറ ഗവ. ഹയർസെക്കന്‍ററി സ്‌കൂളിൽ കിഫ്ബി ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലെ അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് വിജിലൻസിന് പരാതി നൽകി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 

കുട്ടികളുടെ ജീവന് തന്നെ ഭീഷണി ഉയർത്തുന്ന തരത്തിലാണ് നിർമ്മാണം നടന്നിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലാണ് ലക്ഷങ്ങളുടെ അഴിമതി പ്രത്യക്ഷത്തിൽ തന്നെ നടന്നിട്ടുള്ളതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.  സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം.   ജില്ലയിലെ കിഫ്ബി പദ്ധതികളിൽ വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കരാറുകാരെ സിപിഎം പിഴിയുകയാണെന്നും നാഗേഷ് ആരോപിച്ചു.