കൊച്ചി: സ്വർണക്കടത്തിൽ കേരള സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഇല്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു. മുഖ്യമന്ത്രിയുടെ സെക്രട്ടറി തന്നെ അവധിയിൽ പോകേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്. 

മുഖ്യമന്ത്രിക്ക് ജനങ്ങളിൽ നിന്നുമിനി ഒന്നും ഒളിക്കാനാവില്ലെന്നും സർക്കാർ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ടെന്നും മുരളീധർ റാവു പറഞ്ഞു. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിലും കേരള സർക്കാരിന് എതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 ബിജെപിക്ക്  മുഖ്യം രാജ്യസുരക്ഷയും, ദേശീയതയും  സ്വയംപര്യാപ്തതയുമാണ് അതിനാലാണ് 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.