കൊച്ചി: രൂക്ഷമായ ഭിന്നതകൾക്കിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയിൽ ചേരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള സി.പി. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം.

കേന്ദ്രമന്ത്രി വി.മുരളീധരനും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റുമായി ഉടക്കിനിൽക്കുന്ന ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഭിന്നത തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്ര നിർദേശ പ്രകാരമാണ് യോഗം. 

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ഉയർത്തിയ പരാതികൾ തീർക്കലാണ് പ്രധാന ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്യും.