കൊല്ലത്ത് സിപിഎം പ്രവര്‍ത്തകന്‍ മണിലാല്‍ കൊല്ലപ്പെട്ട വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം. മണ്‍റോ തുരുത്തിലാണ് ബിജെപി വിജയിച്ചത്. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് സിപിഎം പ്രവര്‍ത്തകന്‍ ഇവിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. മണിലാലിന്റെ ഭാര്യയും മകളും വോട്ട് ചെയ്യാനെത്തിയതും വാര്‍ത്തയായിരുന്നു.