പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസ് ആണ് ആന്‍റോ ആന്‍റണി. സതീഷ് സജീവ പ്രവര്‍ത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്.

പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫിസിൽ കരിങ്കൊടി. പി ജെ കുര്യനും ആൻ്റോ ആൻ്റണി എംപിക്കും പുതിയ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസ് ആണ് ആന്‍റോ ആന്‍റണി. സതീഷ് സജീവ പ്രവര്‍ത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്.

അതേസമയം ഡിസിസി അധ്യക്ഷ പട്ടികയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇരിക്കുകയാണ് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ പറഞ്ഞു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് ശിവദാസന്‍ നായരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരസ്യമായി കടുത്ത അതൃപ്‍തി പ്രകടിപ്പിച്ചരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.