ആർ.പി.എഫും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

പാലക്കാട്: ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ കള്ളപ്പണം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടി. സംഭവത്തിൽ മൈസൂർ സ്വദേശിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ആർ.പി.എഫും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. മൈസൂർ സ്വദേശി സുനിൽ പി ജെയിൻ ആണ് പിടിയിലായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona