Asianet News MalayalamAsianet News Malayalam

വൈപ്പിനിൽ വള്ളം മുങ്ങി അപകടം; മുങ്ങിയത് മീൻ പിടിക്കാൻ പോയ ഇൻ ബോർഡ് വളളം; എല്ലാവരെയും രക്ഷപ്പെടുത്തി

വൈപ്പിനിൽ നിന്ന് 48 തൊഴിലാളികളുമായി പോയ സെന്‍റ് ആന്‍റണിസ്  ഇൻബോർ‍ഡ് വള്ളമാണ് കരയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ അപകടത്തിൽ പെട്ടത്. മാസങ്ങൾക്ക് മുൻപ് അപകടത്തിൽപെട്ട് തകർന്ന് ബോട്ടിന്‍റെ അവശിഷ്ടത്തിൽ വള്ളം തട്ടി തകരുകയായിരുന്നു.

boat accident on vypin cochin
Author
Cochin, First Published Sep 1, 2021, 8:28 AM IST

കൊച്ചി: വൈപ്പിനിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ഇൻ ബോർഡ് വള്ളം അപകടത്തിൽപെട്ട് മുങ്ങി.  തൊഴിലാളികളെ പിന്നാലെ എത്തിയ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. മുൻപ് അപകടത്തിൽപെട്ട് കടലിൽ ഉപേക്ഷിച്ച  ബോട്ടിന്‍റെ ഭാഗങ്ങളിൽ ഇടിച്ചാണ് വള്ളം മുങ്ങിയതെന്ന് തൊഴിലാളികൾ പറഞ്ഞ
 
വൈപ്പിനിൽ നിന്ന് 48 തൊഴിലാളികളുമായി പോയ സെന്‍റ് ആന്‍റണിസ്  ഇൻബോർ‍ഡ് വള്ളമാണ് കരയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ അപകടത്തിൽ പെട്ടത്. മാസങ്ങൾക്ക് മുൻപ് അപകടത്തിൽപെട്ട് തകർന്ന് ബോട്ടിന്‍റെ അവശിഷ്ടത്തിൽ വള്ളം തട്ടി തകരുകയായിരുന്നു.  നിമിഷ നേരം കൊണ്ട് വള്ളം മുങ്ങിയെന്ന് രക്ഷപ്പെട്ട തൊളിലാളികൾ പറഞ്ഞു.

പിന്നാലെ എത്തിയ സെന്‍റ് ഫ്രാൻസിസ് എന്ന ഇൻ ബോർഡ് വള്ളത്തിലെ തൊഴിലാളികളെ അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇവരെ കരയിലേക്ക് എത്തിച്ചു. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല. കടലിൽ അപകടത്തിൽ പെട്ട് ബോട്ട് നീക്കം ചെയ്യാതെ വച്ചതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.

ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച്  സെന്‍റ് ആന്‍ണീസ് എന്ന വള്ളം കടലിലിറക്കുന്നത്,  തൊഴിലാളികളുടെ കൂട്ടായ്മയിലുള്ളതാണ് അപകടത്തിൽപെട്ട വള്ളം.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

Follow Us:
Download App:
  • android
  • ios