കണ്ണൂർ: കൂത്തുപറമ്പിൽ ബിജെപി നേതാവിന്റെ  വീടിന്റെ മുന്നിൽ ബോംബേറ്. കെഎ പ്രത്യുഷിന്റെ വീടിന്റെ മുന്നിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒൻപത് മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തൊക്കിലങ്ങാടി പാലാപറമ്പിലെ വീടിന്റെ മുന്നിലെ റോഡിൽ ബോംബെറിഞ്ഞത്. ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തുന്നതിനിടയിൽ, അക്രമിസംഘം രക്ഷപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ  കണ്ടെടുത്തു.