രണ്ട് യുവാക്കൾക്ക് പരിക്ക്. ബോംബെറിഞ്ഞത് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘം. വാഹനങ്ങൾക്കുംവീടുകൾക്കും കേടുപാട് സംഭവിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്. രണ്ട് യുവാക്കൾക്ക് പരിക്ക്. ബോംബെറിഞ്ഞത് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘം. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാട് സംഭവിച്ചു. വീടിൻ്റെ ജനലുകൾ ആക്രമണത്തിൽ തകർന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇടനിലക്കാരിയുടെ മൊഴി, കൊല്ലം പൊലീസ് ബെംഗളൂരുവിലേക്ക്; മയക്കുമരുന്ന് സംഘത്തില പ്രധാനി, സുഡാൻ പൗരൻ പിടിയിൽ

മാടൻവിളയിൽ വീടുകൾക്ക് നേരെ നാടൻ ബോംബേറാണ് ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ്
സൂചന. ആക്രമണത്തിൽ മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. 

കളമശ്ശേരി സ്ഫോടനക്കേസ്: മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും

https://www.youtube.com/watch?v=Ko18SgceYX8