കോഴിക്കോട്: കടലിൽ കുളിക്കുന്നതിനിടെ ഇന്നലെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശാന്തി നഗർ സ്വദേശി സ്റ്റെല്ലയുടെ മകൻ ആൽഫിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

രണ്ട് സുഹൃത്തുത്തുക്കൾക്കൊപ്പമാണ് പതിനഞ്ചുകാരനായ ആൽഫിൻ കടലിലിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നു പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ഇവരാണ് ആൽഫിനെ കാണാതായ വിവരം സമീപത്തെ വീട്ടുകാരെ അറിയിച്ചത്. 

മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും ഫയർഫോഴ്സും സംയുക്തമായി നടത്തുന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോണും തെരച്ചിലിനായി ഉപയോഗിച്ചിരുന്നു.