Asianet News MalayalamAsianet News Malayalam

ന്യൂനമ‍ർദ്ദം രൂപപ്പെടുന്നത് വൈകുന്നു, സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

21 ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദ്ദം രണ്ട് ദിവസം വൈകിയേക്കും.  

break for monsoon rain in kerala
Author
Thiruvananthapuram, First Published Jul 18, 2021, 5:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. 21 ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദ്ദം രണ്ട് ദിവസം വൈകിയേക്കും.  മഹാരാഷ്ട്ര മുതൽ കർണാടക തീരം വരെയുളള ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ തുടരും. നാളെ കണ്ണൂർ , കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടായിരിക്കു.കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി.വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ന്യൂനമർദ്ദപ്പാത്തിയുടെ സ്വാധീനത്തെ തുടർന്ന് മുംബൈയിൽ കനത്ത മഴ തുടരുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios