കൊച്ചി: അങ്കമാലി കെഎസ്ആര്‍ടി‌സി സ്റ്റാന്റിൽ ജോലി ചെയ്തിരുന്ന മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അങ്കമാലി- ആലുവ റൂട്ടിൽ ഓർഡിനറി ബസിലെ കണ്ടക്ടറായ ഇദ്ദേഹം 26ന് ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് പോയിരുന്നു. പിന്നീട് രോഗലക്ഷണങ്ങളെ തുടർന്ന് സ്രവം പരിശോധനക്ക് അയച്ചിരുന്നു. തുടർന്ന് 30/06/2020നാണ് രോഗം സ്ഥിരീകരിച്ചത്. 

കേരളത്തില്‍ ചൊവ്വാഴ്‌ച 131 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Read more: പന്ത്രണ്ടാം ദിനവും നൂറിലേറെ രോഗികള്‍, 131 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണവും; 75 പേര്‍ക്ക് രോഗമുക്തി