കണ്ണൂർ: പുതിയ തെരുവിൽ നടുറോഡിൽ വച്ച് ബസ് ജീവനക്കാർ തമ്മിൽത്തല്ലി. സമയത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുതിയ തെരു കാട്ടാമ്പള്ളി റൂട്ടിലോടുന്ന കെഎംഎസ് ബസിലേയും എക്സോട്ടിക്ക ബസിലേയും ജീവനക്കാ‌ർ തമ്മിലാണ് സംഘ‌ർഷം ഉണ്ടായത്.

ബസുകൾ മുന്നിലും പിന്നിലുമായി നിർത്തി നാട്ടുകാരേയും യാത്രക്കാരേയും കാഴ്ചക്കാരാക്കി ആയിരുന്നു തമ്മിലടി. പത്ത് മിനിറ്റോളം തെറി വിളിയും തമ്മിൽത്തല്ലും തുടർന്നു.

"

സംഭവത്തിൽ നാല് ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കാട്ടാമ്പള്ളി റൂട്ടിൽ സമയത്തെച്ചൊല്ലിയുള്ള ബസ് ജീവനക്കാരുടെ പോർവിളിയും തർക്കവും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.