കാസർകോട്: കൊവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റിൽ പറത്തി കാസര്‍കോട് സ്വകാര്യ ബസ്. യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്ന കാസർകോട്  പൈക്ക മുള്ളേരിയ റൂട്ടിലോടുന്ന ബസിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബസിന്‍റെ വാതിൽപ്പടിയിലും യാത്രക്കാര്‍ തിക്കിത്തിരക്കി നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ചെർക്കള ബസ് സ്റ്റാന്‍റ് പരിസരമാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ പുറത്ത് വന്ന സാഹചര്യത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് വിദ്യാനഗർ പൊലീസ് അറിയിച്ചു. 

സംസ്ഥാനത്ത് കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കര്‍ശന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുഗതാഗതം അനുവദിച്ചത്. എന്നാൽ പലയിടങ്ങളും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 

"