രാമന്തളി പഞ്ചായത്തിൽ  ആർഎസ്എസ് പ്രവർത്തകർ  കൊല്ലപ്പെടുത്തിയ സി വി ധനരാജിന്‍റെ ഭാര്യ എൻ വി സജിനി 296 വോട്ടിന് ജയിച്ചു. രാമന്തളി ​ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ധനരാജിന്റെ ഭാര്യ എൻ വി സജിനി

കണ്ണൂരിലെ രാമന്തളിയിൽ 2016ലാണ് ആർഎസ്എസ് പ്രവർത്തകർ അടങ്ങിയ മുഖംമൂടി സംഘം ഡിവൈഎഫ്ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സി വി ധനരാജിനെ കൊലപ്പെടുത്തിയത്. സ്വന്തം വീടിന്റെ മുറ്റത്ത് വച്ചാണ് ധനരാജിനെ അക്രമി സംഘം വെട്ടിവീഴ്ത്തിയത്.