കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസിലെ പുരുഷ ക്യാബിൻ ക്രൂ പിടിയിലായി. ഇയാളിൽ നിന്ന് രണ്ട് കിലോഗ്രാം മിശ്രിത സ്വർണ്ണവും പിടികൂടി. ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന ഐ എക്സ് 1346 എന്ന വിമാനത്തിലെ ക്യാബിൻ ക്രൂവിനെയാണ് കോഴിക്കോട് ഡിആർഐ പിടികൂടിയത്. ഇതേ വിമാനത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച അഞ്ച് യാത്രക്കാരും പിടിയിലായി. ഇവരിൽ നിന്ന് ഏഴ് കിലോ മിശ്രിത സ്വർണ്ണവും പിടിച്ചെടുത്തു.