Asianet News MalayalamAsianet News Malayalam

കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ് യോഗം; 5 അം​ഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ, യുഡിഎഫ് പ്രതിനിധികളെ കയറ്റിവിട്ടു

അതേസമയം, യോ​ഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരെ കടത്തി വിടുകയും ചെയ്തു. കാലിക്കറ്റ്‌ സർവകലാശാല സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ സംഘടിക്കുകയാണ്. 

Calicut University Senate Meeting SFI did not allow five members to attend the meeting at calicut university fvv
Author
First Published Dec 21, 2023, 9:40 AM IST

മലപ്പുറം: കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അം​ഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് എസ്എഫ്ഐ പ്രവർത്തകർ കയറ്റി വിട്ടില്ല. അതേസമയം, യോ​ഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരെ കടത്തി വിടുകയും ചെയ്തു. കാലിക്കറ്റ്‌ സർവകലാശാല സെനറ്റ് ഹാളിന് പുറത്ത് ഇപ്പോൾ എസ്എഫ്ഐ പ്രവർത്തകർ സംഘടിക്കുകയാണ്. സെലക്ട് ഹാളിന്റെ കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അതിനിടെ, തടഞ്ഞ അംഗങ്ങൾ അകത്തേക്ക് കയറാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. 

ഗവർണർ നോമിനേറ്റ് ചെയ്ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ്എഫ്ഐ പറഞ്ഞു. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാർ അനുകൂലിയും കേരളത്തിലെ സർവകലാശാലയിലെ സെനറ്റിൽ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവർണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

'റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ചോദിച്ചു, ചതിയുടെ മുഖംമൂടി അഴിച്ചുമാറ്റാനായില്ല'; ഡോ. ഷഹ്നയുടെ കുറിപ്പ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios