കള്ളിൽ കഞ്ചാവിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കള്ള് ഷാപ്പുകൾക്കെതിരെയാണ് കേസെടുത്തത്. ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറിൽ പരിശോധിച്ച കള്ളിലാണ് കഞ്ചാവിന്‍റെ അംശം കണ്ടെത്തിയത്

ഇടുക്കി: തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ജില്ലാ എക്സൈസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഏഴ് ദിവസത്തിനുള്ളിൽ ഷാപ്പ് ലൈസൻസികൾ വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് പൂർണമായും റദ്ദാക്കും.

കള്ളിൽ കഞ്ചാവിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കള്ള് ഷാപ്പുകൾക്കെതിരെയാണ് കേസെടുത്തത്. ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറിൽ പരിശോധിച്ച കള്ളിലാണ് കഞ്ചാവിന്‍റെ അംശം കണ്ടെത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona