കോയമ്പത്തൂർ: കോയമ്പത്തൂർ മധുക്കര ഈച്ചനാരിക്ക് സമീപം നാഷണൽ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു.  രമേഷ്, ആദിഷ,  മീര, ഋഷികേശ്  എന്നിവരാണ് മരിച്ചത്. ഇവര്‍ പാലക്കാട് നല്ലെപ്പിള്ളി സ്വദേശികളാണ്. കേരളത്തിൽനിന്നുള്ള കാറും കേരളത്തിലേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

എട്ട് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപിൻ ദാസ് , നിരഞ്ജൻ, രാജ, ആതിര എന്നിവര്‍ക്കാണ് പരിക്കേറ്റത്.