തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കാർ കത്തി നശിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പത്തനംതിട്ട സ്വദേശികളായ അഞ്ച് പേർ വയനാട് പോയി തിരിച്ച് പത്തനംതിട്ട തിരുവല്ലയിലേക്ക് പോകുന്നതിനിടെയാണ് അപകടം. 

ദേശീയപാത 66  പെരിഞ്ഞനം പഞ്ചായത്ത് വളവിൽ വെച്ച് നിയന്ത്രണം വിട്ട സ്കോർപിയോ കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് കാറിന് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റയാളെ പുറത്തെടുച്ച് ആശുപത്രിയിലേക്ക് മാറ്റി. തീ ആളിക്കത്തിയതോടെ ട്രാൻസ്ഫോർമറിനും തീ പിടിച്ചു. കാറിലുണ്ടായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി വിനോജ് (21) എന്നയാൾക്ക് തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.