ഇടുക്കി: ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കിട്ടി. നല്ലതണ്ണി സ്വദേശി മാർട്ടിൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അനീഷ് എന്നയാൾക്കായുള്ള തെരച്ചിൽ തുടരുന്നു.

ഏലപ്പാറ-വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിന് സമീപത്ത് വച്ചാണ് അപകടം. നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു. ഇതിൽ ഉണ്ടായിരുന്ന യുവാക്കളെയാണ് കാണാതായത്. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണ് സംശയം.