മാവേലി എക്സ്പ്രസിലെ സെക്കന്‍ഡ് എസി കംപാര്‍ട്ട്മെന്‍റിലെത്തിയവരാണ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെ അസഭ്യ വര്‍ഷം നടത്തിയത്. 

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ് മോഹന്‍ ഉണ്ണിത്താനെതിരെ മോശം പെരുമാറ്റവരുമായി മദ്യപര്‍. മാവേലി എക്സ്പ്രസിലെ സെക്കന്‍ഡ് എസി കംപാര്‍ട്ട്മെന്‍റിലെത്തിയവരാണ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെ അസഭ്യ വര്‍ഷം നടത്തിയത്. എംഎല്‍എമാരായ എകെഎം അഷ്റഫ് , എന്‍എ നെല്ലിക്കുന്ന്,ഇ ചന്ദ്രശേഖരൻ എന്നിവര്‍ ഒപ്പമുണ്ടായിരുന്ന സമയത്താണ് കംപാര്‍ട്ടമെന്‍റിലെത്തിയവര്‍ എംപിയെ അസഭ്യം പറഞ്ഞത്.

ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. എംപിയുടെ പരാതിയില്‍ മോശമായി പെരുമാറിയവര്‍ക്കെതിരെ കേസ് എടുത്തു. കണ്ണൂര്‍ ആര്‍പിഎഫാണ് കേസെടുത്തത്. അക്രമിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരെത്തിയതെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ സംഭവത്തേക്കുറിച്ച് പറയുന്നത്.

പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പദ്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് എയർപോർട്ടിലേക്ക് മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona