കൊല്ലം: ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയ്ക്കും കുടുംബാംഗങ്ങൾക്കും പൊലീസുകാർക്കുമെതിരെ പ്രകോപനപ്രസംഗം നടത്തിയ യുവമോർച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു. യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജിനെതിരെയാണ് വിദ്വേഷപ്രസംഗത്തിന് പൊലീസ് കേസെടുത്തത്.

കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ ആണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജ് പ്രകോപനപരമായി പ്രസംഗിച്ചത്. യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും വീടുകളിൽ പരിശോധന നടത്തുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിൽ കയറി ആക്രമിക്കുമെന്നും ശ്യാംരാജ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.