ഉപാധികളില്ലാതെയാണ് ജാമ്യം ലഭിച്ചത്. പമ്പ സർവീസുമായി മുന്നോട് പോകുമെന്നും ഗിരീഷ് പറഞ്ഞു. ജാമ്യം‌‌ അനുവദിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ​ഗിരീഷ്.

കൊച്ചി: അറസ്റ്റിലായ കേസ് 11വർഷം മുമ്പത്തെ കേസാണെന്നും ഇപ്പോൾ അറസ്റ്റ് വന്നതെന്താണെന് അറിയില്ലെന്നും റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ്. താൻ എവിടെയും ഒളിവിൽ പോയിട്ടില്ല. ഉപാധികളില്ലാതെയാണ് ജാമ്യം ലഭിച്ചത്. പമ്പ സർവീസുമായി മുന്നോട് പോകുമെന്നും ഗിരീഷ് പറഞ്ഞു. ജാമ്യം‌‌ അനുവദിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ​ഗിരീഷ്.

Add Asianetnews as a Preferred SourcegooglePreferred

വണ്ടി ചെക്ക് കേസിലാണ് ഗിരീഷിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11:30 മണിയോടെയാണ് കോട്ടയം ഇടമറികിലുള്ള വീട്ടിൽ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. 2011 മുതൽ കൊച്ചിയിലെ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു. 

റോബിൻ ബസ് നടത്തിപ്പുകാരൻ ​ഗിരീഷിന് ജാമ്യം‌‌

ദീർഘകാലമായി നിലനിൽക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നൽകാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നാണ് കുടുംബത്തിൻ്റെ വാദം. മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് റോബിൻ ബസിന്റെ സർവീസ് ഗിരീഷ് തുടരുന്നതിനിടയിലാണ് മറ്റൊരു കേസിൽ പൊലീസിന്റെ നടപടി. ഇതിന് പിന്നിൽ പ്രതികാരമാണോ എന്നത് ജനം തീരുമാനിക്കട്ടെ എന്ന് ഗിരീഷിന്റെ ഭാര്യ നിഷ പ്രതികരിച്ചു.

https://www.youtube.com/watch?v=Ko18SgceYX8